Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EcologicallySensitiveArea

ഇ​എ​സ്എ പ​ട്ടി​ക​യി​ല്‍ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണം; കേ​ന്ദ്ര​ത്തെ ആ​ശ​ങ്ക അ​റി​യി​ച്ചെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​എ​സ്എ പ​ട്ടി​ക​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​എ​സ്എ​യു​ടെ വി​സ്തൃ​തി കു​റ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 98 വി​ല്ലേ​ജു​ക​ളി​ലാ​യി 8590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി ഇ​എ​സ്എ ചു​രു​ക്ക​ണം എ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഇ​തോ​ടൊ​പ്പം 856.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ മേ​ഖ​ല കൂ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളം എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​എ​സ്എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​ല​വി​ൽ കേ​ര​ള​ത്തി​ന്‍റെ ഇ​എ​സ്എ പ​രി​ധി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ൽ 9107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല​യും 886.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നേ​ത​ര മേ​ഖ​ല​യു​മാ​ണ്. 

2014 മു​ത​ൽ 2026 ജൂ​ലൈ 27 വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​ഴ് ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ന്‍റെ ഇ​എ​സ്എ വി​സ്തൃ​തി ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം നി​ർ​ദേ​ശി​ച്ചി​രു​ന്ന 13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നേ​ക്കാ​ൾ കു​റ​വാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​എ​സ്എ വി​സ്തൃ​തി 9993 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കാ​ൻ കേ​ര​ള​ത്തി​ന് ഇ​തി​ന​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

 ഇ​നി വി​ജ്ഞാ​പ​ന​ത്തി​ൽ വ​നേ​ത​ര മേ​ഖ​ല​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 886.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കൂ​ടി ഒ​ഴി​വാ​ക്കാ​നാ​യാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ  ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​കും. ഇ​എ​സ്എ വ​ന​ത്തി​ല്‍ ത​ന്നെ പ​രി​മി​ത​പ്പെ​ടു​ത്ത​ണം. കേ​ര​ള​ത്തി​ന്‍റെ വ​ന​വി​സ്തൃ​തി കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Latest News

Corehub Up